പ്രതിഷേധ സംഗമം

മലപ്പുറം: അധ്യാപക സർവിസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ നടന്ന അഖിലേന്ത്യ പ്രതിഷേധ ദിനത്തി​ൻെറ ഭാഗമായി മലപ്പുറത്ത് നടന്ന എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം.എ. റസാഖ് ഉദ്​ഘടനം ചെയ്തു. ഇന്ധന വിലവർധന, പൊതുമേഖല സ്വകാര്യവത്​കരണം, തൊഴില്‍ നിയമങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം, ക്ഷാമബത്ത മരവിപ്പിക്കല്‍ എന്നിവക്കെതിരെയായിരുന്നു സംഗമം. എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി പി.എം. ആശിഷ്, സമരസമിതി ചെയര്‍മാന്‍ പി. ചന്ദ്രന്‍, ജോയൻറ്​ കൗണ്‍സില്‍ സെക്രട്ടറി കെ.സി. സുരേഷ് ബാബു, പ്രസിഡൻറ്​ ടി.പി. സജീഷ്, കെ.ജി.ഒ.എഫ് പ്രതിനിധി ഡോ. അനൂജ് എന്നിവര്‍ സംസാരിച്ചു. -------------- ദൂരദർശൻ മാർച്ച്​ മലപ്പുറം: ഇന്ധന വിലവർധന പിൻവലിക്കുക, തൊഴിൽ നിയമങ്ങൾ സസ്‌പെൻഡ​​്​ ചെയ്ത നടപടി റദ്ദാക്കുക, കോവിഡ് മൂലം ദുരിതത്തിലായ തൊഴിലാളികളെയും കർഷകരെയും സഹായിക്കുക, പൊതുമേഖല സ്വകാര്യവത്​കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി സമിതി ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി മലപ്പുറം ദൂരദർശൻ ഓഫിസിനുമുന്നിൽ നടന്ന പ്രതിഷേധം എസ്​.ടി.യു ദേശീയ പ്രസിഡൻറ്​ അഡ്വ. എം. റഹ്​മത്തുല്ല ഉദ്​ഘാടനം ​െചയ്​തു. വി.പി. ഫിറോസ് (​െഎ.എൻ.ടി.യു.സി) അധ്യക്ഷത വഹിച്ചു. വി.പി. സക്കറിയ (സി.ഐ.ടി.യു), വി.എ.കെ. തങ്ങൾ, വല്ലാഞ്ചിറ മജീദ്, സി.എച്ച്. ജമീല (എസ്.ടി.യു), പി. സുബ്രഹ്മണ്യൻ (എ.ഐ.ടി.യു.സി), റസിയ (സേവ), പി. ഗഫൂർ (എച്ച്.എം.എസ്), പി. മുഹമ്മദാലി (യു.ടി.യു.സി), മുഹമ്മദാലി (ജെ.ടി.യു.സി) തുടങ്ങിയവർ സംസാരിച്ചു. ഫോ​േട്ടാ: m3ma1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.