വളയം വിടാതെ നൂറുനാൾ; ആരോഗ്യപ്രവർത്തകർക്ക്​ അബ്​ദുറഹിമാ​െൻറ കട്ട സപ്പോർട്ട്​

വളയം വിടാതെ നൂറുനാൾ; ആരോഗ്യപ്രവർത്തകർക്ക്​ അബ്​ദുറഹിമാ​ൻെറ കട്ട സപ്പോർട്ട്​ പെരിന്തൽമണ്ണ: കോവിഡ് കാലത്ത്​ ഒരു ദിവസം പോലും അവധിയെടുക്കാതെ ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രിയിലും വീട്ടിലുമെത്തിച്ച് നൂറുദിവസം തികക്കുകയാണ്​ കെ.എസ്.ആർ.ടി.സി ഡ്രൈവർ എം. അബ്​ദുറഹ്മാൻ. ലോക്ഡൗൺ തുടങ്ങിയത്​ മുതൽ രാവിലെ ആശുപത്രിയിൽ ജീവനക്കാരെ എത്തിക്കുന്ന ഇദ്ദേഹം തലേന്ന് രാത്രി ജോലി ചെയ്തവരെ തിരികെ വീട്ടിലുമെത്തിക്കും. ഇതേ ഡ്യൂട്ടി വൈകീട്ടും ചെയ്യും. മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാർക്കും വേണ്ടിയായിരുന്നു കൂടുതൽ സർവിസുകളും. പെരിന്തൽമണ്ണ ഡിപ്പോയിലെ ഡ്രൈവറാണ്​ അബ്​ദുറഹ്മാൻ. ഇതേ ഡിപ്പോയിലെ തന്നെ ഹംസ 68 ദിവസവും ഇതേ ജോലി ചെയ്തു. എം. അബ്​ദുറഹ്മാനെ ഡിപ്പോയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും ആദരിച്ചു. നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ വി. ശശികുമാർ ഉപഹാരം നൽകി. കെ.സി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിപ്പോ എ.ടി.ഒ ടി.കെ. സന്തോഷ്, ടി. ദേവിക, കെ.പി. ഫിറോസ്, പെരിന്തൽമണ്ണ കാർഷിക വികസന ബാങ്ക് പ്രസിഡൻറ് എം.എം. മുസ്‌തഫ, ശങ്കരനാരായണൻ, ദാമു, വി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ ഡിപ്പോക്ക് പെഡൽ സാനിറ്റൈസർ നൽകി. mpg pmna 2 KSRTC Abdurahmanu Adarampmna2 പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോ ഡ്രൈവർ എം. അബ്​ദുറഹ്മാനെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.