ക്വാറൻറീൻ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന് കോവിഡ്; എടവണ്ണപ്പാറ ജാഗ്രതയിൽ

എടവണ്ണപ്പാറ: എടവണ്ണപ്പാറയിൽ ക്വാറൻറീൻ ലംഘിച്ച് കറങ്ങിനടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. യുവാവ് എത്തിയ എടവണ്ണപ്പാറയിലെ മൊബൈൽ ഷോപ് ജീവനക്കാരോട് ക്വാറൻറീനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ചീക്കോട് പറപ്പൂർ സ്വദേശിയായ ഇയാൾ ജൂൺ 23നാണ് എടവണ്ണപ്പാറ വാഴക്കാട് റോഡിലെ മൊബൈൽ ഗല്ലിയിലെത്തിയത്. ജമ്മു-കശ്മീരിൽനിന്ന്​ വന്ന ഇയാളോട് വീട്ടിൽ ക്വാറൻറീനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. നിർദേശം ലംഘിച്ചാണ് ഇയാൾ പുറത്തിറങ്ങിയത്. അരീക്കോട് റോഡിലെ മറ്റൊരു മൊബെൽ ഷോപ്പിലും ഇയാൾ കയറിയതായാണ് വിവരം. ഇതും ആരോഗ്യ വകുപ്പ് അടപ്പിച്ചിട്ടുണ്ട്. വാഴക്കാട് പൊലീസും ഗ്രാമപഞ്ചായത്ത്​ അധികൃതരും ആരോഗ്യ പ്രവർത്തകരും ജാഗ്രത പ്രവർത്തനം ആരംഭിച്ചു. വാഴക്കാട് പൊലീസി​ൻെറ ആഭിമുഖ്യത്തിൽ ടൗണിൽ അനൗൺസ്മൻെറും നടന്നു. 23ന്​ രാത്രി എട്ടിനു ശേഷം എടവണ്ണപ്പാറ വാഴക്കാട് റോഡിലെ സലഫി മസ്ജിദിന്​ സമീപത്തെ മൊബൈൽ കടയിൽ വന്നതായി അറിയുന്നതിനാൽ ആ സമയത്ത് ഈ പരിസരത്തുണ്ടായിരുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.