കാറ്റിൽ എടപ്പറ്റയിൽ വ്യാപക നാശം

മേലാറ്റൂർ: ശക്തമായ കാറ്റിലും മഴയിലും എടപ്പറ്റയിൽ വ്യാപക നാശനഷ്​ടം. എടപ്പറ്റ കൊമ്പംകല്ലിൽ പുളിക്കൽ കദീജയുടെ വീട് റബർ വീണ് ഭാഗികമായി തകർന്നു. മേൽക്കൂരയുടെ കഴുക്കോലുകളും ഓടുകളും തകർന്നിട്ടുണ്ട്. ചുമരിനും കേടുപാട്​ സംഭവിച്ചു. സി.എച്ച്. അലി, സി.എച്ച്. അഹമ്മദ് കുട്ടി, അക്കര അബ്​ദുറഹ്മാൻ എന്നിവരുടെ റബർ, മാട്ടറക്കൽ കോട്ടയിൽ മുസ്തഫയുടെ തെങ്ങ് എന്നിവയാണ് നശിച്ചത്. പ്രദേശത്ത് വൈദ്യുതി പോസ്​റ്റും തകർന്നിട്ടുണ്ട്. പടം - mc pulikkal kadeeja veed rabur veenu thakarnapole: പുളിക്കൽ കാദീജയുടെ വീട് റബർ വീണുതകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.