മൃഗവേട്ട: നാടൻതോക്കും തിരകളുമായി മൂന്നുപേർ പിടിയിൽ

നിലമ്പൂർ: സംരക്ഷിത വനമായ അകമ്പാടം പന്തീരായിരം മലവാരത്തിൽ മൃഗവേട്ട നടത്തിയ സംഘത്തിലെ മൂന്നുപേരെ നാടൻതോക്കും തിരകളുമായി വനം വകുപ്പ് പിടികൂടി. അകമ്പാടം ഇടിവണ്ണയിലെ കാവുംപുരക്കൽ മനു മാത‍്യു (31), ഇടിവണ്ണ വലിയകുളത്തിൽ ബൈജു ആൻഡ്രൂസ് (47), ഇടിവണ്ണ കാവുംപുരക്കൽ ജിയോ വർഗീസ് (26) എന്നിവരെയാണ് എടവണ്ണ റേഞ്ച്​ ഓഫിസർ നവാസും സംഘവും അറസ്​റ്റ്​ ചെയ്തത്. സംഘത്തിൽനിന്ന്​ നാടൻതോക്കും തിരകളും വന‍്യജീവിയുടെ അവശിഷ്​ടങ്ങളും പിടികൂടി. മനു മാത‍്യു നേര​േത്ത വന‍്യമൃഗ വേട്ട കേസിലെ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു. സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർമാരായ പി.എൻ. സജീവൻ, വി.പി. അബ്ബാസ്, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ കെ. അശ്വതി, അമൃത്​രാജ്, എ.പി. റിയാസ്, കെ. മനോജ് കുമാർ, കെ. സലാഹുദ്ദീൻ, കെ. അസ്കർ, കെ. ശരത് ബാബു, പി.എം. ശ്രിജിത്ത്, കെ. പ്രകാശ്, പി. സുഹാസ്, സുധീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്​. mpg nbr photo-1 മൃഗവേട്ട കേസിലെ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.