അരിമ്പ്ര സ്കൂളിന് ആറാം തവണയും നൂറ് മേനി

ജില്ലയിൽ ഡബിൾ ഹാട്രിക് നേടുന്ന ആദ്യ വിദ്യാലയം മൊറയൂർ: എസ്.എസ്.എൽ.സി പരീക്ഷാ ഫലം വന്നപ്പോൾ മലപ്പുറം ജില്ലയിലെ അരിമ്പ്ര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന ചരിത്രത്തിൽ അത്യപൂർവ നേട്ടത്തിനുടമകളായി. അരിമ്പ്ര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 2014-15 അധ്യയന വർഷം തൊട്ട് മുടങ്ങാതെ ആറ് അധ്യയന വർഷങ്ങളിലും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച്​ മലപ്പുറം ജില്ലയിൽ നൂറ് മേനി വിജയത്തി​ൻെറ കാര്യത്തിൽ ഡബിൾ ഹാട്രിക് നേടുന്ന ആദ്യ വിദ്യാലയമായി. സംസ്ഥാനത്ത് തന്നെ ഈ നേട്ടം കൈവരിച്ചിട്ടുള്ള സർക്കാർ വിദ്യാലയങ്ങൾ വളരെ വിരളമാണ്. കാർഷിക ഗ്രാമമായ മൊറയൂർ അരിമ്പ്രയിലെ ഈ സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളിൽ മഹാ ഭൂരിഭാഗവും അരിമ്പ്രയിലും പരിസര പ്രദേശങ്ങളിലും തന്നെയുള്ള സാധാരണ കുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണെന്നത്​ വിജയത്തിന് തിളക്കമേറ്റുന്നു. സ്കൂളിൽ നിന്ന്​ പരീക്ഷ എഴുതിയ കുട്ടികളിൽ 11 ശതമാനം പേർ പത്ത് വിഷയങ്ങളിലും എ പ്ലസ്​ നേടിയപ്പോൾ പത്ത് ശതമാനം കുട്ടികൾ ഒമ്പത് വിഷയങ്ങളിൽ എ പ്ലസ്​ നേടി. സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും അധ്യാപക രക്ഷാകർതൃ സമിതിയെയും പി. ഉബൈദുല്ല എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സക്കീന പുൽപ്പാടൻ, മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. സലീം, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ അഭിനന്ദിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും ഉജ്ജ്വല സ്വീകരണം നൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. PHOTO MM ARIMBRA GVHSS SCHOOL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.