നടത്തറയിലെ മാലിന്യ സംസ്​കരണ പ്ലാൻറ്​; കോർപറേഷൻ നടത്തിയത്​ ചട്ടവിരുദ്ധ നീക്കം

തൃശൂർ: നടത്തറയിലെ മാലിന്യ സംസ്​കരണ പ്ലാൻറിൽ തൃശൂർ കോർപറേഷൻ നടത്തിയത്​ ചട്ടവിരുദ്ധ നീക്കങ്ങൾ. സ്ഥലമെടുപ്പിന്​ സ്ഥലം ക്ഷണിച്ച തീയതിക്ക്​ മുമ്പ്​ നടത്തറയിലെ ഭൂമി കണ്ടെത്തി നടപടികൾ തുടങ്ങിയിരുന്നെന്ന്​ കാണിക്കുന്ന വിവരാവകാശ രേഖ പുറത്ത്​. നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിൽ ഒല്ലൂക്കര വില്ലേജിലുള്ള വിജയകുമാർ, ശോഭ വിജയകുമാർ എന്നിവരിൽനിന്ന് 15 ഏക്കർ ഭൂമി തീറ് വാങ്ങാൻ കോർപറേഷൻ നടത്തിയത് നിയമവിരുദ്ധമായ തിരക്കിട്ട നീക്കങ്ങൾ. 2019 ഒക്​ടോബറിലാണ്​ കൗൺസിലിൻെറ രണ്ടാം നമ്പർ തീരുമാനപ്രകാരം ഭൂമി വാങ്ങാൻ നിശ്ചയിച്ചത്​. തുടർന്ന് 30ന്​ കോർപറേഷൻ സെക്രട്ടറി കലക്ടർക്ക് അന്നുതന്നെ പത്രപരസ്യം നൽകുമെന്ന് കാണിച്ച് കത്ത് നൽകി. തുടർന്ന് നവംബർ ഒന്നിന്​ ഒരു പത്രത്തിൽ പരസ്യവും നൽകി. നവംബർ ഏഴിനുള്ളിൽ ഭൂമി വിൽക്കാൻ തയാറുള്ളവർ താൽപര്യപത്രം കോർപറേഷൻ ഓഫിസിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ആറിന്​ കോർപറേഷൻ സെക്രട്ടറി കലക്ടർക്ക് കൊടുത്ത കത്തിൽ വിജയകുമാർ, ശോഭ വിജയകുമാർ എന്നിവർ ഭൂമി മേയറും സെക്രട്ടറിയും പി.സി.സി എൻവയൺമൻെറൽ എൻജിനീയറും പരിശോധിച്ച് ബോധ്യപ്പെ​െട്ടന്ന് അറിയിച്ചിരുന്നതായി ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന്​ ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അന്നേദിവസം തന്നെ കലക്ടർ വിജയകുമാർ, ശോഭ വിജയകുമാർ എന്നിവരുടെ ഭൂമി അനുയോജ്യമാണെന്ന് ചീഫ് സെക്രട്ടറിയെ കത്ത് മുഖാന്തരം അറിയിച്ചു. പത്രപരസ്യത്തിൽ ഏഴാം തീയതി വരെ ഭൂമി കൊടുക്കാൻ തയാറുള്ളവർ താൽപര്യപത്രം നൽകണമെന്ന് അറിയിച്ചിരുന്നതാണെന്നും അതുവരെ കിട്ടിയ മൂന്ന്​ അപേക്ഷകരുടെ ഭൂമി പരിശോധിച്ച കാര്യം എഴുതി അറിയിച്ചിട്ടില്ലാത്തതാണെന്ന്​ വിവരാവകാശ മറുപടിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.