ലൈംഗികാതിക്രമം: നാലുവർഷം കഠിനതടവും പിഴയും

പട്ടാമ്പി: കടയിൽ മിഠായി വാങ്ങാൻ ചെന്ന 14കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന്​ നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും. 2019ൽ ചാലിശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കപ്പൂർ എറവക്കാട് വട്ടാകുന്ന് കണക്കൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ്​ (66) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. അന്നത്തെ ചാലിശ്ശേരി എസ്.ഐമാരായിരുന്ന അരുൺ കുമാർ, ഷിബു, അനിൽ മാത്യു എന്നിവരാണ് കേസ് അന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ 13 സാക്ഷികളെ ഹാജരാക്കി. ഫോട്ടോ pewptb 00214 മൊയ്തീൻകുട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.