അഗ്​നിപഥ്​: ബി.ജെ.പിക്ക്​ ദുരുദ്ദേശ്യമെന്ന്​ മുസ്​ലിം ലീഗ്​

മലപ്പുറം: അഗ്​നിപഥ്​ പദ്ധതി നടപ്പാക്കുന്നതിൽ ബി.ജെ.പിക്ക്​ ദുരുദ്ദേശ്യമെന്ന്​ മുസ്​ലിം ലീഗ്​ അഖിലേന്ത്യ ഓർഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി പറഞ്ഞു. പദ്ധതി രാജ്യത്തെ സൈനികവിഭാഗങ്ങൾക്ക്​ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. കര-നാവിക-വ്യോമ സേനകളുടെ നിയമന നയം മാറ്റുന്നെന്നത്​ മൗലിക വിഷയമാണ്​. സൈന്യത്തിലേക്ക്​ നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിന്​ യുവാക്കൾ നിരാശയിലാണ്​. നിലവിലെ സ്ഥിരതയാർന്ന നിയമനരീതി തകിടംമറിച്ച്​ സർക്കാറിന്​ ഇഷ്ടമുള്ള തരത്തിൽ നിയമനം നടത്താനുള്ള സാഹചര്യമാണ്​ ഒരുങ്ങുന്നത്​. വളരെ അപകടം പിടിച്ച നിലപാടാണിത്​. സേനവിഭാഗത്തിന്‍റെ മനോവീര്യം തകർക്കുന്നതും ജോലി ആഗ്രഹിക്കുന്ന യുവാക്കളുടെ ഭാവി സങ്കീർണമാക്കുന്നതുമാണ്​. പദ്ധതിയെ എല്ലാ ദേശസ്​നേഹികളും എതിർക്കണമെന്നും ഇ.ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.