ആക്രിയുടെ മറവിൽ വ്യാജബില്ലുണ്ടാക്കി നികുതി വെട്ടിപ്പ്​ പിടികൂടി

തിരുവനന്തപുരം: ആക്രിയുടെ മറവിൽ വ്യാജ ബില്ലുകൾ ചമച്ച് കോടികളുടെ നികുതി തട്ടിപ്പ്​ ജി.എസ്​.ടി വകുപ്പ്​​ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരുടെയും കൂട്ടാളികളായ മറ്റു രണ്ടുപേരുടെയും വസതികളിൽ വകുപ്പ് പരിശോധന നടത്തി. ഏകദേശം 125 കോടി രൂപയുടെ വ്യാജ ബില്ലുണ്ടാക്കി 13 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് അന്വേഷണത്തിൽ വ്യക്തമായത്​. സായുധ പൊലീസ്​ സഹായത്തോടെയായിരുന്നു​ പരിശോധന. പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവർക്ക്​ പല തവണ സമൻസ്​ അയച്ചെങ്കിലും മൊഴി കൊടുക്കാൻ ഹാജരായില്ല. തുടർന്നാണ് പെരുമ്പാവൂരിലെ വസതികളിൽ പരിശോധന നടത്തിയത്​. രേഖകളും അഞ്ചോളം മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വ്യാജ രജിസ്ട്രേഷൻ എടുക്കാൻ കൂട്ടുനിന്ന മുഴുവൻ പേർക്കെതിരെയും നടപടി തുടരും. സായുധ പൊലീസ് സഹായത്തോടെ സംസ്ഥാന നികുതി വകുപ്പ് ആദ്യമായി നടത്തിയ പരിശോധനയാണിത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.