അഗ്നിപഥ്​: പ്രതിഷേധ പ്രകടനം

പാലക്കാട്: അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ നിന്നാരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ സമാപിച്ചു. തുടർന്നുനടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ജമീല സംസാരിച്ചു. എസ്.ബി. രാജു സ്വാഗതവും ടി.കെ. നൗഷാദ് നന്ദിയും പറഞ്ഞു. (പടം. PEW PKD CITU. അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു ജില്ല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.