അഗളി: പൈലറ്റാകാൻ പരിശീലനം നൽകുന്നതിന് ഇത്തവണ തെരഞ്ഞെടുത്ത വിദ്യാർഥികളിൽ ഒരു അട്ടപ്പാടി സ്വദേശിയെ കൂടി ഉൾപ്പെടുത്തുമെന്ന് പട്ടിക-പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ. രാജീവ് ഗാന്ധി സിവിൽ ഏവിയേഷൻ അക്കാദമിയിലാകും പരിശീലനം. ഐ.ടി.ഡി.പി അട്ടപ്പാടിയുടെ ആഭിമുഖ്യത്തിൽ പട്ടികവർഗ വികസന വകുപ്പ് ആരംഭിച്ച അട്ടപ്പാടി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സി.ബി.എസ്.ഇ സ്കൂൾ പ്രവർത്തനോദ്ഘാടനം അട്ടപ്പാടി കില കാമ്പസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ തെരഞ്ഞെടുത്ത അഞ്ച് വിദ്യാർഥികളിൽ അട്ടപ്പാടി സ്വദേശികളില്ല. അതിനാലാണ് അട്ടപ്പാടി സ്വദേശിയെ കൂടി ഉൾപ്പെടുത്തുന്നത്. എം.ആർ.എസിലെ കൊഴിഞ്ഞുപോക്ക് തടയാൻ അധ്യാപകർ മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചാൽ മാത്രമേ എം.ആർ.എസ് സ്കൂളുകളിലേക്ക് രക്ഷിതാക്കൾ വിദ്യാർഥികളെ അയക്കൂ. പിന്നാക്ക സമൂഹങ്ങൾക്ക് മറ്റുള്ളവർക്കൊപ്പം ഉയരാനുള്ള ഏകമാർഗം വിദ്യാഭ്യാസമാണെന്നും മന്ത്രി പറഞ്ഞു. വി.കെ. ശ്രീകണ്ഠൻ എം.പി അധ്യക്ഷനായി. എൻ. ഷംസുദ്ദീൻ എം.എൽ.എ, ജില്ല കലക്ടർ മൂൺമയി ജോഷി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്‍റുമാരായ അംബിക ലക്ഷ്മണൻ, ജ്യോതി അനിൽ കുമാർ, പി. രാമമൂർത്തി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ കാളിയമ്മ മുരുകൻ, മിനി സുരേഷ്, അട്ടപ്പാടി നോഡൽ ഓഫിസർ ഡി. ധർമലശ്രീ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ വി.കെ. സുരേഷ്കുമാർ, പട്ടികവർഗ വികസനവകുപ്പ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. കൃഷ്ണപ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.