കാമ്പസുകൾ ലൈംഗിക അരാജകത്വത്തിലേക്ക് പോകാതിരിക്കാൻ ജാഗ്രത വേണം -എം.എസ്.എം സംസ്ഥാന കൗൺസിൽ

എടവണ്ണ: ലിംഗസമത്വത്തിന്‍റെ പേരിൽ കാമ്പസുകളിലേക്ക് പടർന്നുകയറുന്ന ലൈംഗിക അരാജകത്വത്തെ സംബന്ധിച്ച് സമൂഹം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എം.എസ്.എം സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡന്‍റ്​ ഷാഹിദ് മുസ്‌ലിം ഫാറൂഖി അധ്യക്ഷത വഹിച്ചു. സംഘടന പൊതു തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ചീഫ് ഇലക്ഷൻ ഓഫിസർ അമീൻ അസ്‌ലഹ് അവതരിപ്പിച്ചു. ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.കെ. ജംഷീർ ഫാറൂഖി, എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ, കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി ടി. യൂസുഫലി സ്വലാഹി, വൈസ് പ്രസിഡന്‍റുമാരായ ജവാദ് സ്വലാഹി, സുബൈർ സുല്ലമി, ഡോ. റംസീൻ അബ്ദുറസാഖ്, ജോയന്‍റ്​ സെക്രട്ടറിമാരായ യഹ്‌യ മദനി, ഷഫീഖ് സ്വലാഹി, ഇത്തിഹാദ് സലഫി, ഷിബിലി മുഹമ്മദ്, സദാദ് അബ്ദുസ്സമദ്, ശരീഫ് അൻസാരി എന്നിവർ സംസാരിച്ചു. PHOTO NAME:MN EDVN MSM NEWS: കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.