ഒറ്റപ്പാലം: സംഘർഷാന്തരീക്ഷം നിലനിൽക്കുന്നതിനാൽ രാഷ്ട്രീയ പാർട്ടികളുടെ ജാഥകൾ, പ്രകടനങ്ങൾ എന്നിവ മുൻകൂർ അനുമതിയില്ലാതെ നടത്താൻ പാടില്ലെന്ന് ഒറ്റപ്പാലം സബ് കലക്ടർ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ രണ്ടുദിവസത്തിനകം അതത് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നീക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട വകുപ്പുകൾ നീക്കും. പാർട്ടി നേതാക്കൾ അണികളെ നിയന്ത്രിക്കേണ്ടതും സമൂഹമാധ്യമങ്ങളിൽ ഊതിപ്പെരുപ്പിച്ച പ്രചാരണങ്ങൾ നടത്തുന്നത് തടയണമെന്നുമുള്ള അധികൃതരുടെ നിർദേശങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സ്വാഗതം ചെയ്തതായും ഒറ്റപ്പാലത്ത് സമാധാനാന്തരീക്ഷം നിലനിർത്താൻ ആവശ്യമായ സഹകരണം ഉറപ്പുനൽകിയതായും സബ് കലക്ടർ അറിയിച്ചു. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി, പൊലീസ്, ഒറ്റപ്പാലം തഹസിൽദാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.