അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചു. ആരോഗ്യ രംഗത്ത് ജീവനം പദ്ധതി, നാട്ടുവെളിച്ചം പദ്ധതി, വനിതകള്‍ക്ക് ഓപണ്‍ ഹെല്‍ത്ത് ക്ലബ്, പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്, പഠനമുറി, വയോജനങ്ങള്‍ക്ക് കട്ടില്‍, ഭിന്നശേഷിക്കാര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സ്വയംതൊഴില്‍ സഹായം തുടങ്ങിയ വിവിധ പദ്ധതികളാണ് നടപ്പാക്കുക. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ പ്രസിഡന്‍റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ. ഹംസ അധ്യക്ഷത വഹിച്ചു. അനിത വിത്തനോട്ടില്‍, അലി മഠത്തൊടി, എ. ലൈല ഷാജഹാന്‍, പി. മുസ്തഫ, പി.എം. മധു, റഷീദ് ആലായന്‍, ടോമി തോമസ്, കെ. വേണുഗോപാൽ, കെ.ടി. ഹംസപ്പ, ടി.കെ. ഷംസുദ്ദീന്‍, പി.പി. സജ്‌ന സത്താര്‍, എം.കെ. ബക്കര്‍, സെക്രട്ടറി ബിജുമോള്‍, അനിത, ദീപാ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. __________________________________________________ ഐ.എസ്.എം കൺവെൻഷൻ അലനല്ലൂർ: ഐ.എസ്.എം അലനല്ലൂർ മണ്ഡലം സമിതി പ്രവർത്തക കൺവെൻഷൻ നടത്തി. കൊടിയംകുന്ന് ദാറുസ്സലാം മദ്റസയിൽ ചേർന്ന കൺവെൻഷൻ പി.കെ. സകരിയ്യ സ്വലാഹി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അഷ്റഫ് സ്വലാഹി അധ്യക്ഷത വഹിച്ചു. വി.സി. ഷൗക്കത്ത് പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. മഅ്റൂഫ് സ്വലാഹി, ഷൗക്കത്തലി അൻസാരി, ഷമീൻ തിരുവിഴാംകുന്ന് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.