പട്ടാമ്പി: അഖില ഉണ്ണിയുടെ 'നന്ദി, കടം തന്ന ഓർമകൾക്ക്' കഥാസമാഹാരം കവി പി. രാമൻ പ്രകാശനം ചെയ്തു. തുഞ്ചൻ സ്മാരകം ചെയർമാൻ ഡോ. സി.പി. ചിത്രഭാനു ഏറ്റുവാങ്ങി. കുപ്പൂത്ത് മമ്മദ്ക്ക വായനശാലയുടെ ആഭിമുഖ്യത്തിൽ യൂനിയൻ എ.എൽ.പി സ്കൂളിൽ നടന്ന പ്രകാശന ചടങ്ങ് വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. ടി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ടി. സത്യനാഥൻ, അംഗം രാജൻ മാടായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം തസ്നീമ ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് അംഗം കെ. സാജിത, കെ. കൃഷ്ണൻകുട്ടി, കെ. മുരളി, മോഹൻ ചരപ്പറമ്പിൽ, ഉഷ ബി. നായർ, കെ. സുജാത, സുമ, അഖില ഉണ്ണി എന്നിവർ സംസാരിച്ചു. ഒ.ടി. ഫാസിൽ സ്വാഗതവും കെ. ഹരിദാസൻ നന്ദിയും പറഞ്ഞു. ഫോട്ടോ pewptb 0193 അഖില ഉണ്ണിയുടെ കഥാസമാഹാരം കവി പി. രാമൻ പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.