മാലിന്യസംഭരണ കേ​ന്ദ്രം വ്യാപാരികൾക്ക്​ ദുരിതമാകുന്നു

പാലക്കാട്: നഗരത്തിലെ തിരക്കേറിയ സ്റ്റേഡിയം റോഡിൽ നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രം വ്യാപാരികൾക്ക്​ ദുരിതമാകുന്നു. സുൽത്താൻപേട്ട സ്റ്റേഡിയം റോഡിലെ പതിറ്റാണ്ടുകളോളം പഴക്കമുള്ള പബ്ലിക് ലൈബ്രറി റോഡിലാണ് മാലിന്യസംഭരണ കേന്ദ്രമുള്ളത്. ലൈബ്രറിയുടെ പാർക്കിങ്​ കേന്ദ്രമാണ് ഇവിടെ. കാലങ്ങളായി ചെടികൾ നിറഞ്ഞും മാലിന്യം നിറഞ്ഞും കിടക്കുന്ന സ്ഥലത്താണ് നഗരസഭ മാലിന്യകേന്ദ്രത്തിനായുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലത്തിന് സമീപത്തെ കോംപ്ലക്സിനും ലൈബ്രറിക്കുമിടയിലെ സ്ഥലത്ത് ഇരുമ്പുകൊണ്ട്​ നിർമിച്ച കൂട്ടിലാണ് മാലിന്യം നിറച്ചിടുന്നത്. പിന്നീട് സൗകര്യാർഥം ഇവ ട്രഞ്ചിങ്​ കേന്ദ്രത്തിലേക്കും മറ്റ് സംസ്കരണകേന്ദ്രത്തിലേക്കും കൊണ്ടുപോകുന്നതാണ് രീതി. സമീപത്ത് ഹോട്ടൽ, ബുക്സ്റ്റാൾ, പലചരക്കുകട തുടങ്ങിയ നിരവധി വ്യാപാര സ്ഥാപനങ്ങളുള്ളതിനാൽ മാലിന്യസംഭരണം ഇവർക്ക്​ ദുരിതം തീർക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.