പരിസ്ഥിതിലോല പ്രദേശം: എൽ.ഡി.എഫ് വാഹനജാഥ

വടക്കഞ്ചേരി: സംരക്ഷിത വനമേഖലയുടെ ഒരു കി.മീ. ചുറ്റളവിൽ പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള നീക്കത്തിനെതിരെ എൽ.ഡി.എഫിന്‍റെ നേതൃത്വത്തിൽ വാഹന പ്രചാരണജാഥ നടത്തി. ഈ മാസം 21ന് നടത്തുന്ന ഹർത്താലിന്‍റെ ഭാഗമായി കിഴക്കഞ്ചേരി പഞ്ചായത്തിലാണ് ജാഥ സംഘടിപ്പിച്ചത്. കിഴക്കഞ്ചേരി എർത്ത് ഡാമിൽനിന്ന്​ ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ നിർവഹിച്ചു. കരിങ്കയം, കാക്കഞ്ചേരി, അമ്പിട്ടൻതരിശ്, കൊന്നക്കൽകടവ്, കോട്ടേക്കുളം, കോരഞ്ചിറ, കണ്ണംകുളം, വാൽക്കുളമ്പ്, പനംകുറ്റി, കണച്ചി പരുത എന്നിവിടങ്ങളിലെ സ്വീകരണശേഷം പാലക്കുഴിയിൽ സമാപിച്ചു. സമാപന പൊതുയോഗം സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ വി. രാധാകൃഷ്ണൻ, മറ്റ് എൽ.ഡി.എഫ് നേതാക്കളായ കെ. രാമചന്ദ്രൻ, അഡ്വ. മുഹമ്മദ് റാഫി, എസ്. ബഷീർ, തോമസ് ജോൺ, പി.എം. കലാധരൻ, എസ്. ഗോപി എന്നിവർ സംസാരിച്ചു. (ചിത്രം :ഇമെയിൽ) .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.