ഡി.വൈ.എഫ്​.ഐ നേതാവിന് വെട്ടേറ്റ കേസ്: ഒരാൾകൂടി അറസ്റ്റിൽ

പുതുശ്ശേരി: ആലമ്പള്ളം ഡി.വൈ.എഫ്​.ഐ യൂനിറ്റ് പ്രസിഡൻറ് അനു മണികണ്ഠന്​ വെട്ടേറ്റ സംഭവത്തിൽ ഒരുപ്രതി കൂടി അറസ്റ്റിലായി. ചെർപ്പുളശ്ശേരി വെള്ളിനേഴി കാമ്പ്രത്ത് സ്വദേശി ഷിബുവിനെയാണ്​ (32) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം. ആലമ്പള്ളം വായനശാലക്ക്​ സമീപം കൂട്ടുകാരുമായി ഇരിക്കുകയായിരുന്ന അനുവിനെ ബൈക്കിൽ വന്ന പ്രതികൾ വാളുകൊണ്ട് വെട്ടുകയായിരുന്നു. രണ്ടുമാസത്തോളം ഒളിവിലായിരുന്ന ഷിബു ഹൈകോടതിയിൽനിന്ന്​ ജാമ്യം ലഭിച്ചശേഷമാണ് കോടതിയുടെ നിർദേശപ്രകാരം കസബ സ്റ്റേഷനിൽ ഹാജരായത്. മാർച്ച് 22ന് പ്രതികളും ബി.ജെ.പി പ്രവർത്തകരുമായ ലെനിൻ രാജേന്ദ്രൻ, മഹേഷ്, സുനിൽ, പ്രവീൺ എന്നിവരെയും മാർച്ച് 31ന് ഗിരീഷിനെയും കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസബ ഇൻസ്പെക്ടർ എൻ.എസ്​. രാജീവ്, എസ്​.ഐ എസ്.​ അനീഷ്, എ.എസ്​.​ഐ സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കേസ്​ അന്വേഷിക്കുന്നത്. p3 shibu: ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.