കടലുണ്ടിപ്പുഴയിൽ അനധികൃതമായി മണൽ വാരാൻ ഉപയോഗിക്കുന്ന തോണികൾ വേങ്ങര പൊലീസ് പിടികൂടുന്നു
Posted On
date_range Updated On
date_range കടലുണ്ടിപ്പുഴയിൽ മണലൂറ്റ് സജീവം; തോണികൾ പിടികൂടി
വേങ്ങര: കടലുണ്ടിപ്പുഴയിൽ അനധികൃത മണലൂറ്റ് വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം വേങ്ങര പൊലീസ് നടത്തിയ റെയ്ഡിൽ മണൽ വാരാൻ ഉപയോഗിക്കുന്ന അഞ്ച് തോണികൾ പിടികൂടി. മുച്ചിറാണി, ഇല്ലിപിലാക്കൽ, പാലാണി, കല്ലക്കയം തുടങ്ങിയ കടവുകളിൽ നിന്നാണ് മണൽത്തോണികൾ പിടികൂടിയത്.
മലപ്പുറം എസ്.പി സുജിത് ദാസിന്റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫിസർ എം. മുഹമ്മദ് ഹനീഫ, എസ്.ഐ ഉണ്ണികൃഷ്ണൻ, സീനിയർ എസ്.പി.ഒ ഷബീർ, എസ്.പി.ഒ ഷിജിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.