ചേറൂർ അടിവാരത്തുള്ള പെട്രോൾ പമ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ കത്തിയ കാർ
Posted On
date_range Updated On
date_range വർക്ക്ഷോപ്പിൽ തീപിടിത്തം; മൂന്ന് കാറുകൾ പൂർണമായി കത്തി
വേങ്ങര: ചേറൂരിൽ വർക്ക്ഷോപ്പിൽ തീപിടിത്തം. മൂന്നു കാറുകൾ കത്തിനശിച്ചു. ചേറൂർ അടിവാരത്തുള്ള പെട്രോൾ പമ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന ആനന്ദ് കാർ വർക്ക്ഷോപ്പിലാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ തീപിടിത്തമുണ്ടായത്.
പെട്രോൾ പമ്പിൽനിന്ന് മീറ്ററുകൾ മാറി സ്ഥിതി ചെയ്യുന്നവർക്ക് ഷോപ്പിൽ തീ പടർന്നത് നാടിനെ ആശങ്കയിലാക്കി. പെട്രോൾ പമ്പ് പ്രവർത്തിക്കുന്ന ഏരിയയിലെ തീപിടിത്തംമൂലം ഉണ്ടായേക്കാവുന്ന അപകടം തലനാരിഴക്കാണ് വഴിമാറിയത്. മലപ്പുറത്തുനിന്ന് ഫയർ ആൻഡ് സേഫ്റ്റി യൂനിറ്റ് അംഗങ്ങൾ എത്തിയാണ് അണച്ചത്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.