ബഷീർ ദിനത്തിൽ ഇരുമ്പുചോല എ.യു.പി സ്കൂളിലെ കുട്ടികൾ നടത്തിയ ‘ബഷീർ കഥാപാത്രങ്ങളോടൊപ്പം’ പരിപാടിയിൽ നിന്ന്
Posted On
date_range Updated On
date_range ബഷീർദിനത്തിൽ നാരായണിയും സുഹറയും മജീദുമായി വിദ്യാർഥികൾ
വേങ്ങര: ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ വിർച്വൽ പ്ലാറ്റുഫോമിൽ മതിലുകളിലെ നാരായണിയായും ബാല്യകാല സഖിയിലെ സുഹറയും മജീദുമായും അരങ്ങു തകർത്തു. ഇരുമ്പുചോലഎ. യു. പി സ്കൂളിൽ നടന്ന ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്ക്കാരം, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, ബഷീർ ക്വിസ്, എന്നീ പരിപാടികൾ ശ്രദ്ധേയമായി.
മത്സര ഇനങ്ങൾക്ക് പി, അബ്ദുൽ ലത്തീഫ്, കെ. എം ഹമീദ്, പി. ഇ നൗഷാദ്, എം. ഷഫീഖ്, കെ. ടി. അഫ്സൽ, കെ.നുസൈബ, കെ. ലബീബ വി. സലീന, കെ. കെ. മിനി എന്നിവർ നേതൃത്വം നൽകി. യു പി വിഭാഗം ക്വിസ് മത്സരത്തിൽ അഫ്രീൻ പി, മുഹമ്മദ് സ്വബാഹ് പി, റിയ ഇ കെ എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.