അബ്ദുൽ കലാം, മുഹമ്മദ്, റാഷിദ്
Posted On
date_range Updated On
date_range വയോദമ്പതികളെ ആക്രമിച്ച കേസ്; പിതാവും രണ്ട് മക്കളും പിടിയിൽ
വേങ്ങര: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വയോദമ്പതികളെയും അയൽവാസിയെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. പൂവളപ്പിൽ അബ്ദുൽ കലാം (63), മക്കളായ മുഹമ്മദ് (35) റാഷിദ് (31) എന്നിവരെയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതി പൂവളപ്പിൽ ഹാഷിം ഷെരീഫ് (32) വിദേശത്തേക്ക് കടന്നതായാണ് സൂചന. ഏറെയായി പ്രതികൾ പൊലീസിനെ കബളിപ്പിച്ചു നടക്കുകയായിരുന്നു.
വേങ്ങര എസ്.ഐ രാധാകൃഷ്ണൻ, സുരേഷ് കണ്ടംകുളം, എ.എസ്.ഐ രജനി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരിദാസൻ, സിവിൽ പൊലീസ് ഓഫിസർ സിറാജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.