നൗഫൽ ഷെയ്ഖ്
വേങ്ങര: മേയ് 23ന് അർധരാത്രി വേങ്ങര ഇല്ലിപ്പിലാക്കലിലുള്ള ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് പണവും ആഡംബര വാച്ചും മോഷ്ടിച്ച പ്രതി പിടിയിൽ. പറമ്പിൽ വീട്ടിൽ ജംഷാദിന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി മൂവാറ്റുപുഴ പെഴക്കപ്പിള്ളി മുടവൂർ പാണ്ടിയാർപ്പിള്ളി വീട്ടിൽ നൗഫൽ ഷെയ്ഖിനെയാണ് (39) മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജു, വേങ്ങര പൊലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻനായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കക്കാട് വെച്ച് പിടികൂടിയത്.
കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, മങ്കട പെരിന്തൽമണ്ണ, താനൂർ എന്നീ സ്റ്റേഷനുകളിൽ നിരവധി കളവു കേസുകൾ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണം നടത്തിയത്. ബംഗാളിൽനിന്ന് വിവാഹം ചെയ്ത് അവിടെ സ്ഥിര താമസമാക്കിയ പ്രതി കേരളത്തിൽ വന്ന് മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു.
വേങ്ങര സബ് ഇൻസ്പെക്ടർ അനിൽ, ഷബീർ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, ബിജു, ജസീർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.