Posted On
date_range Updated On
date_range ട്രിപ്പിൾ അടിച്ച് ഇരുചക്ര വാഹനങ്ങൾ കുതിച്ചുപായുന്നത് അപകടഭീഷണി
വള്ളിക്കുന്ന്: ട്രിപ്പിൾ അടിച്ച് ഇരുചക്ര വാഹനങ്ങൾ കുതിച്ചുപായുന്നത് അപകടഭീഷണി ഉയർത്തുന്നു. കോട്ടക്കടവ് അത്താണിക്കൽ റോഡ്, ആനങ്ങാടി-ചെട്ടിപ്പടി റോഡ് എന്നിവിടങ്ങളിലാണ് രാവിലെയും വൈകുന്നേരങ്ങളിലും ബൈക്കുകളിലും സ്കൂട്ടറുകളിലുമായി കുട്ടികളുടെ സാഹസികയാത്ര.
തിരക്കേറിയ റോഡുകളിലൂടെയുള്ള ഇത്തരം യാത്ര മറ്റുയാത്രക്കാർക്ക് ഏറെ അപകട ഭീഷണിയാണ് ഉയർത്തുന്നത്. സ്ത്രീകളും പ്രായമായവരുമടക്കം ഓടിക്കുന്ന ഇരുചക്രവാഹനങ്ങളുടെ മുന്നിലേക്ക് പെട്ടെന്ന് ഓടിച്ചുകയറ്റി വെട്ടിച്ചുമാറ്റി അമിതവേഗത്തിൽ ഓടിച്ചു പോവുകയാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.