ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

വള്ളികുന്നം: നിരവധി കേസുകളിൽ പ്രതികളായ പിടികിട്ടാപുള്ളികളെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് തെക്കേമങ്കുഴി കൊച്ചു വീട്ടിൽ കിഴക്കതിൽ ഷാജി ആലിസ് (40), സഹോദരൻ ഷിനു( 36 ) എന്നിവരാണ് പിടിയിലായത്.

കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിൽ ഷാജിക്ക് എതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 2011 ൽ ചാരായം വാറ്റിയതിന് അസ്റ്റിലായ ഇവർ കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം.ഇഗ്‌നിഷ്യസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്.






Tags:    
News Summary - arrested, Kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.