Posted On
date_range Updated On
date_range മന്ത്രി ഉറപ്പ് നൽകി; വിദ്യാർഥികളുടെ വീട്ടിൽ ഉടൻ വൈദ്യുതി എത്തും
വള്ളിക്കുന്ന്: വീട്ടിൽ വൈദ്യുതി ഇല്ലാത്തതിെൻറ പേരിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത സഹോദരങ്ങൾക്ക് ഒരാഴ്ചക്കകം വീട്ടിൽ വൈദ്യുതി എത്തും.
വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടിയിലെ ചാത്തനാകണ്ടത്തിൽ വീട്ടിൽ താമസിക്കുന്ന രാജേഷിെൻറ മക്കളായ ആറ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന ഗോപിക, ദേവിക എന്നിവരുടെ ദുരിതമാണ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ഇടപെടലിൽ പരിഹാരമാകുന്നത്.
പി. അബ്ദുൽ ഹമീദ് എം.എൽ.എയാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിക്ക് ഇക്കാര്യം ഉന്നയിച്ച് നിവേദനം നൽകിയത്. ഉടൻ മന്ത്രി റിപ്പോർട്ട് തേടി വൈദ്യുതി അടിയന്തരമായി കണക്ഷൻ നൽകാൻ നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.