Posted On
date_range Updated On
date_range എൽ.ഡി.എഫ് ആഹ്ലാദപ്രകടനത്തിനിടെ എം.എസ്.എഫ് നേതാവിനെ ആക്രമിച്ച സംഭവം: അന്വേഷണം തുടങ്ങി
വള്ളിക്കുന്ന് (മലപ്പുറം): വള്ളിക്കുന്നിൽ എൽ.ഡി.എഫ് ആഹ്ലാദപ്രകടനത്തിനിടെ എം.എസ്.എഫ് നേതാവിനെ ആക്രമിച്ചതായി പരാതി. ആനങ്ങാടി കടലുണ്ടി നഗരത്തിൽ ശനിയാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. അക്രമത്തിൽ വടക്കേപുറത്ത് മുസ്തഫക്കാണ് പരിക്കേറ്റത്.
ഇയാളെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാനെത്തിയ പിതാവിനേയും ആക്രമിച്ചതായും പരാതിയുണ്ട്. ഞായറാഴ്ച ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ മുസ്തഫയെ പി. അബ്ദുൽഹമീദ് എം.എൽ.എ, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് എന്നിവർ സന്ദർശിച്ചു. പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.