Posted On
date_range Updated On
date_range വള്ളിക്കുന്നിൽ വീണ്ടും മോഷണം; രണ്ട് ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു
വള്ളിക്കുന്ന്: ചെറിയ ഇടവേളക്കുശേഷം വള്ളിക്കുന്നിൽ വീണ്ടും മോഷണം. അത്താണിക്കൽ കച്ചേരിക്കുന്ന് അമ്പാളി പറമ്പിൽ ഗീതയുടെ വീട്ടിൽനിന്ന് സ്വർണം, ഡയമണ്ട് ഉൾപ്പെടെ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങൾ കവർന്നു.
വീട്ടുകാർ ബന്ധുവിന്റെ വീട്ടിൽ പോയതായിരുന്നു. ബാൽക്കണിയിലെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. മുഖംമൂടി ധരിച്ച മോഷ്ടാവിന്റെ ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സ്ഥലത്ത് എത്തിയ പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.