പഠനം വഴിമുട്ടിയ വിദ്യാർഥിയുടെ വീട് നിർമാണ പൂർത്തീകരണത്തിനുള്ള ആദ്യ ഫണ്ടിെൻറ ചെക്ക് കൈമാറുന്നു
വള്ളിക്കുന്ന്: വൈദ്യുതി ഇല്ലാത്തതിനാൽ പഠനം വഴിമുട്ടിയ സഹോദരങ്ങളുടെ വീട് നിർമാണം പൂർത്തിയാക്കുന്നതിന് നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) ആദ്യഗഡു കൈമാറി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ പരുത്തിക്കാട് കൈപ്പുറം കോളനിയിലെ പ്ലസ്ടു, ഏഴാം ക്ലാസ് വിദ്യാർഥികൾ താമസിക്കുന്ന ഷെഡിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്തത് കാരണം പഠനം അവതാളത്തിലായത് 'മാധ്യമം' വാർത്തയാക്കിയിരുന്നു.
എൻ.എസ്.എസിെൻറ മലപ്പുറം വെസ്റ്റ് പ്രൊജക്ട് ആയ സ്നേഹഭവനം പദ്ധതി പ്രകാരമാണ് പാതിവഴിയിലായ ഇവരുടെ വീടിെൻറ നിർമാണം പൂർത്തീകരിക്കാൻ രണ്ട് ലക്ഷം രൂപ അനുവദിച്ചത്. ഇതിൽ ആദ്യഗഡു ആണ് വ്യാഴാഴ്ച വീട്ടിലെത്തി ഡിസ്ട്രിക്ട് കോ ഓഡിനേറ്റർ സക്കറിയ പൂഴിക്കൽ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.