വള്ളിക്കുന്ന് കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ ആനങ്ങാടി -പരപ്പനങ്ങാടി റോഡിലെ വെള്ളക്കെട്ട്
Posted On
date_range Updated On
date_range ആനങ്ങാടി -പരപ്പനങ്ങാടി റോഡിൽ വെള്ളക്കെട്ട് രൂക്ഷം
വള്ളിക്കുന്ന്: ട്രൈനേജ് സംവിധാനം ഒരുക്കാത്തതിനാൽ ആനങ്ങാടി -പരപ്പനങ്ങാടി റോഡിൽ വെള്ളക്കെട്ട് രൂക്ഷം. കാലവർഷം ആരംഭിച്ചതോടെയാണ് അപകട വളവുകളിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. കാൽനടക്കാരും ഭീതിയിലാണ്. പ്രധാനപ്പെട്ട റോഡ് ആയിട്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വെള്ളക്കെട്ട് ഒഴിവാക്കാൻ ഒരു നടപടിയും എടുക്കുന്നില്ല. വള്ളിക്കുന്ന് വൈദ്യുതി ഓഫിസിന് മുന്നിൽ റോഡിലെ വെള്ളക്കെട്ട് കാരണം ഉപഭോക്താക്കളും ജീവനക്കാരും ഒരുപോലെ ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.