പരപ്പനങ്ങാടി-കടലുണ്ടി റോഡിൽ വിദ്യാർഥികളെ കയറ്റി പോവുന്ന ഗുഡ്സ് ഓട്ടോ
Posted On
date_range Updated On
date_range വിദ്യാർഥികളെ കുത്തിനിറച്ച് ഗുഡ്സ് ഓട്ടോയിൽ അപകടയാത്ര
വള്ളിക്കുന്ന്: തിരക്കേറിയ റോഡിൽ സ്കൂൾ കുട്ടികളെ കുത്തിനിറച്ച് ഗുഡ്സ് ഓട്ടോയിൽ അപകട യാത്ര. പരപ്പനങ്ങാടി-കടലുണ്ടി റോഡിലാണ് അരിയല്ലൂർ മുതൽ ആനങ്ങാടി വരെ ചെറിയ കുട്ടികളെ പിന്നിൽ കയറ്റി അശ്രദ്ധമായി ഡ്രൈവർ വാഹനം ഓടിച്ചത്. നിരവധി അപകടങ്ങൾ നടന്ന മേഖല കൂടിയാണിത്. പിറകിലുള്ള പല കുട്ടികളും വാഹനത്തിൽ പിടിക്കാതെയാണ് യാത്ര തുടരുന്നത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലാണ് കുറ്റകരമായ രീതിയിലുള്ള ഡ്രൈവിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.