ലോക്ഡൗണിനും കടൽക്ഷോഭത്തിനുമിടയിൽ കുറച്ച് നാളുകളായി വറുതിയിലായിരുന്നു തീരദേശം. കുറെ ദിവസം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ സാധിച്ചിരുന്നില്ല.
അതിനിടെയാണ് ആശ്വാസമായി തിങ്കളാഴ്ച കൂടുതൽ ചെമ്മീൻ ലഭിച്ചത്. ഇവ കയറ്റിയയക്കാനുള്ള തയാറെടുപ്പിലാണ് തൊഴിലാളികൾ. പൊന്നാനി ഹാർബറിൽ നിന്നുള്ള ദൃശ്യം
ചിത്രം-മുസ്തഫ അബൂബക്കർ
പൊന്നാനി: കോവിഡും, കടൽക്ഷോഭദുരിതത്തിനുമിടെ മത്സ്യബന്ധന മേഖലയെ നിശ്ചലമാക്കി ട്രോളിങ് നിരോധനത്തിന് ബുധനാഴ്ച തുടക്കം. ബോട്ടുകൾക്ക് ഇനിയുള്ള 52 ദിവസങ്ങൾ വിശ്രമ കാലം. 2500 ലധികം ബോട്ടുകളാണ് ജില്ലയിൽ മാത്രം മത്സ്യ ബന്ധനം നടത്തുന്നത്. ട്രോളിങ്ങ് നിരോധന കാലത്ത് തീരക്കടൽ മത്സ്യ ബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യ ബന്ധനത്തിന് അനുമതിയുള്ളത്. എന്നാൽ മൺസൂൺ മഴയെ തുടർന്നുണ്ടാകുന്ന കടലാക്രമണ സമയങ്ങളിൽ ഇവർക്കും കടലിലിറങ്ങാൻ അനുമതിയുണ്ടാവില്ല. അവസാന പ്രതീക്ഷയുമായി കടലിലിറങ്ങിയ മത്സ്യ ബന്ധന യാനങ്ങൾക്ക് ചെമ്മീൻ ലഭിച്ചത് മാത്രമാണ് അൽപം ആശ്വാസം.
ഇനിയുള്ളത് ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപണികളുടെ കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് കാലയളവെങ്കിൽ രണ്ട് വർഷം മുമ്പ് മുതൽ സർക്കാർ ആവശ്യപ്രകാരം ഇത് 52 ദിവസമാണ്. നിരോധനത്തിന് പകരം മത്സ്യം പിടിക്കാൻ നിയന്ത്രണമാണ് വേണ്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ലോക്ഡൗണിലും, തുടർന്നുണ്ടായ ന്യൂനമർദമുന്നറിയിപ്പിനെയും തുടർന്ന് മാസങ്ങളോളം കരക്കിരുന്ന ബോട്ടുകൾക്ക് തൊഴിൽ നഷ് ടമാവും. ഈ കാലയളവിൽ സൗജന്യ റേഷൻ മാത്രമാണ് ലഭിക്കുന്നത്. ആശ്വാസ ധനസഹായം കൂടി ലഭ്യമാക്കണമെന്നാണ് ആവശ്യം.
ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പ് തന്നെ അന്തർ സംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് പോയെന്ന് ഉറപ്പാക്കായിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് തടസ്സമുണ്ടാവില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ കടല്‍ സുരക്ഷ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത് പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.