തിരൂരിലെ നവ കേരള സദസ്: ഹൈദരലി തങ്ങളുടെ മരുമകൻ ആവശ്യപ്പെട്ടത് അതിവേഗപാത, മുൻ ലീഗ് നേതാവി​​​െൻറ ആവശ്യം പെൻഷൻ

തിരൂർ: നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ നേതൃത്വത്തിൽ തിരൂരിൽ നടന്ന പ്രഭാത സദസിൽ ഹൈദരലി തങ്ങളുടെ മരുമകനും മുൻ ലീഗ് നേതാവും ഡി.സി.സി മുൻ അംഗവും ഉൾപ്പെടെ പ​ങ്കെടുത്തത് ശ്രദ്ധേയമായി. ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ, താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും ലീഗ് മുൻ മണ്ഡലം സെക്രട്ടറിയും, ജില്ല പ്രവർത്തക സമിതി മുൻ അംഗവുമായ പി.പി ഇബ്രാഹിം, ഡി.സി.സി മുൻ അംഗം സി. മൊയ്തീൻ എന്നിവരാണ് പ്രഭാത സദസിൽ പങ്കെടുത്തത്.

അതിവേഗ പാത വേഗം നടപ്പിലാക്കണമെന്നായിരുന്നു ഹസീബ് സഖാഫ് തങ്ങളുടെ ആവശ്യം. അതിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കണമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരുൾപടെ ജനപ്രതിനിധികൾക്ക് പെൻഷൻ ഏർപെടുത്തണമെന്നായിരുന്നു പി. പി ഇബ്രാഹിമിന്റെ ആവശ്യം. അത് നടക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Navakerala Sadas in Tirur: Hyder Ali's son-in-law demanded expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.