കീഴുപറമ്പ്: കുനിയിൽ വാദിനൂറിലെ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മൂന്ന് ആടുകളെ ചത്ത നിലയിൽ കണ്ടെത്തി. കോലോത്തുംതൊടി അബ്ദുൽ അലിയുടെ വീട്ടിൽ വളർത്തിയിരുന്ന ആടുകൾക്കാണ് ജീവൻ നഷ്ടമായത്. ആടുകളുടെ ദേഹമാസകലം കുത്തേറ്റ പാടുകളുണ്ട്.
വീടിന്റെ മുറ്റത്തെ പല ഭാഗങ്ങളിലായി ആടുകളെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് കീഴുപറമ്പ് മൃഗാശുപത്രിയിൽനിന്നും കൊടുംമ്പുഴ വനം വകുപ്പ് ഓഫിസർമാരും സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ, ഏതുതരത്തിലുള്ള ജീവിയാണ് ആക്രമിച്ചത് എന്ന കാര്യത്തിൽ കൃത്യമായ വ്യക്തത ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, വന്യജീവി ആക്രമണം മൂലം ആടുകളെ നഷ്ടപ്പെട്ട കുടുംബത്തിന് മൃഗസംരക്ഷണവകുപ്പിൽനിന്നും വനംവന്യജീവി വകുപ്പിൽനിന്നും നഷ്ടപരിഹാരം അനുവദിക്കണമെന്ന് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. സഫിയ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.