മാഫിദുൽ ഇസ്ലാം, റംസാൻ അലി, താഹിർ അലി ഷേഖ്
വണ്ടൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ആറു കിലോയോളം കഞ്ചാവ് പിടികൂടി. കോട്ടക്കലിലും വണ്ടൂരിലും മൂന്ന് കേസുകളിലായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് കഞ്ചാവുമായി പിടിയിലായത്. വണ്ടൂരിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി രണ്ട് പേരെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് റേഞ്ച് സംഘവും എക്സൈസ് കമീഷണർ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആമപ്പെട്ടിയിലാണ് അസം സ്വദേശിയായ മാഫിദുൽ ഇസ്ലാമിനെ 1.4 കിലോ കഞ്ചാവുമായി പിടികൂടിയത്. ഇയാൾ കഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്നു. കൂരാട് പനംപൊയിൽ അസം സ്വദേശിയായ റംസാൻ അലിയെയും 600 ഗ്രാം കഞ്ചാവുമായി പിടികൂടി. ഇരുവരെയും നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖ് അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ ടി. ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, കെ. സവാദ്, പ്രിവെന്റീവ് ഓഫിസർ കെ.എസ്. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ. പ്രവീൺ, ഇ. അഖിൽദാസ്, അമിത്ത്, അഫ്സൽ, നിമിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോട്ടക്കൽ ഒതുക്കുങ്ങലിലാണ് 3.545 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ചതിന് ബംഗാൾ ബർദമാൻ ജില്ലയിൽ മേമാരി താലൂക്കിൽ ബോഹാർ വില്ലേജിൽ ബോഹാർ സ്വദേശി താഹിർ അലി ഷേഖിനെ മലപ്പുറം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫൽ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രകാശ് പുഴക്കൽ, സിവിൽ എക്സൈസ് ഓഫിസർമാരായ സുരേഷ് ബാബു, വിനീത് അഖിൽദാസ്, സച്ചിൻദാസ്, പ്രവീൺ, അലക്സ്, വി.ടി. സൈഫുദ്ദീൻ, കെ. സബീർ, എൽ. വിനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.