പയ്യനങ്ങാടി ആലിന്‍ചുവടില്‍ റോഡരികിലുള്ള വാകമരം കടപുഴകിയതിനെ
തുടർന്നുണ്ടായ അപകടം
തിരൂർ: പയ്യനങ്ങാടി ആലിന്‍ചുവടില്‍ റോഡരികിലെ വാകമരം കടപുഴകി വീണു. തലനാരിഴക്ക് ഒഴിവായത് വൻദുരന്തം. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ആലിന്‍ചുവട് ബസ് സ്റ്റോപ്പിനോട് ചേർന്ന അപകടാവസ്ഥയിലായിരുന്ന വാകമരം കടപുഴകി വീണത്. വൈദ്യുതി പോസ്റ്റുകളുടെയും സി.എം. ബഷീർ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനെയും മുകളിലാണ് മരം വീണത്. ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർന്നു. അപകടസമയത്ത് റോഡില്‍ വാഹനങ്ങളൊന്നുമില്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ഈ റോഡിലൂടെയുള്ള ഗതാഗതം രണ്ട് മണിക്കൂറുകളോളം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ നേരത്തേ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.