എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ മ​ല​പ്പു​റം സെ​ന്റ് ജെ​മ്മാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​ഹ്ലാ​ദം

തൂ​ക്കി എ ​പ്ല​സ് ക​ര​ങ്ങ​ളാ​ലെ... സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ എ ​പ്ല​സ് വീ​ണ്ടും മ​ല​പ്പു​റ​ത്ത് ത​ന്നെ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 98.72 ശ​ത​മാ​നം ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 0.80 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ട്. 2025ൽ 99.52 ​ശ​ത​മാ​ന​മാ​യി​രു​ന്നു ജ​യം. ശ​ത​മാ​ന ക​ണ​ക്കി​ൽ സം​സ്ഥാ​ന​ത്ത് 12-ാം സ്ഥാ​ന​ത്താ​ണ് ജി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ ഒ​മ്പ​താം സ്ഥാ​ന​ത്താ​യി​രു​ന്നു. ഇ​ത്ത​വ​ണ 80,108 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 79,083 പേ​ർ ഉ​പ​രി പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഇ​തി​ൽ 40,142 ആ​ൺ​കു​ട്ടി​ക​ളും 38,941 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്.

മു​ൻ വ​ർ​ഷ​ത്തെ പോ​ലെ എ ​പ്ല​സി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്താ​ണ് മ​ല​പ്പു​റം. 5,098 കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ൽ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 9,696 കു​ട്ടി​ക​ൾ എ ​പ്ല​സ് നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ എ ​പ്ല​സി​ൽ 4,598 പേ​രു​ടെ കു​റ​വു​ണ്ട്. മു​ൻ വ​ർ​ഷ​ത്തെ പോ​ലെ എ ​പ്ല​സി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. 3,665 പെ​ൺ​കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. 1,433 ആ​ൺ​കു​ട്ടി​ക​ളും എ ​പ്ല​സ് നേ​ട്ട​ക്കാ​രാ​യി. 158 സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​തി​ൽ 37 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ, 17എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ, 104 അ​ൺ എ‍യ്ഡ​ഡ് സ്കൂ​ളു​ക​ളും 100 ശ​ത​മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ 208 വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് 100 ശ​ത​മാ​നം നേ​ടി​യ​ത്. ഇ​ത്ത​വ​ണ 50 വി​ദ്യാ​ല​യ​ങ്ങ​ളു​ടെ കു​റ​വു​ണ്ട്.

കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി 100 ശ​ത​മാ​നം നേ​ടി​യ​ത് കോ​ട്ട​ക്ക​ൽ കോ​ട്ടൂ​ർ എ.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സാ​ണ്. 1356 കു​ട്ടി​ക​ളാ​ണ് കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി ഉ​പ​രി പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. സ​ർ​ക്കാ​ർ സ്കൂ​ളി​ൽ വാ​ഴ​ക്കാ​ടി​ലാ​ണ് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്. പ​ട്ടി​ക്കാ​ട് ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ 445 കു​ട്ടി​ക​ളും തി​രൂ​ര​ങ്ങാ​ടി ജി.​എ​ച്ച്.​എ​സ്.​എ​സ് 418 കു​ട്ടി​ക​ളും 100 ശ​ത​മാ​നം നേ​ട്ട​ത്തി​ലു​ണ്ട്.

Tags:    
News Summary - The state's A Plus is once again in Malapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.