ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് കടയുടെ മുൻവശം തകർന്ന നിലയിൽ
Posted On
date_range Updated On
date_range പുത്തൻതെരുവിൽ ലോറി കടയിലേക്ക് പാഞ്ഞുകയറി
താനൂർ: പുത്തൻതെരുവിൽ വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ചരക്കുലോറി ഒഴൂർ റോഡ് ജങ്ഷനിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലർച്ച അഞ്ച് മണിയോടെയായിരുന്നു അപകടം. കട തുറക്കാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. എറണാകുളത്തുനിന്ന് പച്ചക്കറിയുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്കുലോറിയും തിരൂരിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.