tc mm mani

shaju mon 'എം.എം. മണിക്കെതിരെ കേസെടുക്കണം' തൃശൂർ: പട്ടികജാതി-വർഗ സമൂഹത്തെ അധിക്ഷേപിച്ച എം.എം. മണിക്കെതിരെ പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. എം.എം. മണിയുടെ പ്രസ്താവന പട്ടികജാതി-വർഗ സമൂഹത്തോടുള്ള അവഹേളനമാണ്. ഒരു സമുദായത്തെ പരസ്യമായി അവഹേളിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ വോട്ടർമാർ വിജയിപ്പിച്ച ജനപ്രതിനിധിയെ പരസ്യമായി അപമാനിച്ച എം.എം. മണിക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകണമെന്നും പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.