സോ​ളി​ഡാ​രി​റ്റി യൂ​ത്ത് കാ​ര​വ​ന് മ​ല​പ്പു​റ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ പൊ​തു​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ന​ഹാ​സ് മാ​ള സം​സാ​രി​ക്കു​ന്നു

മലപ്പുറം പേടി ഇസ്ലാമോഫോബിയയുടെ ഭാഗം -നഹാസ് മാള

മലപ്പുറം: കേരളത്തിലെ മറ്റേത് ജില്ലയേക്കാളും സമുദായങ്ങൾക്കിടയിൽ സൗഹാർദവും സഹവർത്തിത്വവും നിലനിൽക്കുന്ന ജില്ലയാണ് മലപ്പുറമെന്നും ഇസ്ലാമോഫോബിയയുടെ ഭാഗമാണ് മലപ്പുറത്തോടുള്ള പേടിയെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള.

മേയ് അഞ്ചിന് കാസർകോട്ടുനിന്ന് ആരംഭിച്ച 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിലുള്ള യൂത്ത് കാരവന് മലപ്പുറം ടൗണിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഡോ. മുഹമ്മദ് നിഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് സലീം മമ്പാട്, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് അൻഫാൽ ജാൻ, ജമാഅത്തെ ഇസ്ലാമി വനിത ജില്ല പ്രസിഡന്‍റ് ഫാത്തിമ ടീച്ചർ എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ ബാസിത് സ്വാഗതവും കെ.എൻ. ജലീൽ നന്ദിയും പറഞ്ഞു. തിരൂരിൽ സ്വീകരണ സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ നഹാസ് മാള മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി കലാകാരന്മാർ അവതരിപ്പിച്ച തെരുവുനാടകവും ഗാനനിശയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

Tags:    
News Summary - Solidarity Youth hosted the caravan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.