മലപ്പുറം: മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ല മണ്ണ് പരിശോധനശാല പരപ്പനങ്ങാടിയിലേക്ക് മാറ്റാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഒാഫിസ് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നാണ് സൂചന. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മതിയായ സൗകര്യമില്ലെന്ന കാരണത്താലാണ് ഒാഫിസ് പരപ്പനങ്ങാടിയിലെ ഫാമിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. വിവിധ സ്ഥലങ്ങളിൽനിന്ന് കൊണ്ടുവരുന്ന മണ്ണ് ശേഖരിക്കാനുള്ള സൗകര്യക്കുറവും മൊബൈൽ സോയിൽ ടെസ്റ്റ് ലാബ് കൂടി ഇവിടെ പ്രവർത്തിക്കുന്നതിനാൽ രണ്ട് ഒാഫിസുകൾ ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്നതിെൻറ ബുദ്ധിമുട്ടും ഒാഫിസ് മാറ്റാനുള്ള കരാണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ണ് പരിശോധനശാല പരപ്പനങ്ങാടിയിലേക്ക് മാറ്റണമെന്ന നിർദേശം ജില്ല പഞ്ചായത്ത് മുന്നോട്ടു വെച്ചിരുന്നു. എന്നാൽ, ചില ഉേദ്യാഗസ്ഥരുടെ ട്രെയിൻയാത്ര സൗകര്യങ്ങൾകൂടി മുന്നിൽ കണ്ടാണ് ഇത്തരമൊരു തിരക്കിട്ട നീക്കമെന്ന ആരോപണവുമുണ്ട്്.
ഡി.ഡി.ഇ ഒാഫിസടക്കമുള്ള പ്രധാന സർക്കാർ സ്ഥാപനങ്ങൾ സിവിൽ സ്റ്റേഷനിേലക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുേമ്പാൾതന്നെ മണ്ണ് പരിശോധന കേന്ദ്രം ജില്ല ആസ്ഥാനത്ത് നിന്ന് മാറ്റുന്നതിനെതിരെ ആക്ഷേപമുയർന്നിട്ടുണ്ട്്. നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഇൗ ഒാഫിസിൽ പ്രവർത്തിക്കുന്ന െമാബൈൽ സോയിൽ ടെസ്റ്റ് ലാബ് നേരത്തെ ഒാഫിസ് പ്രവർത്തിച്ച എം.എസ്.പിക്ക് എതിർവശമുള്ള കെട്ടിടത്തിേലാ ജില്ല മണ്ണ് പരിശോധനക്ക് കീഴിലുള്ള അഗ്മാർക്ക് ഒാഫിസിലേക്കോ മാറ്റാവുന്നതാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
മലപ്പുറത്ത് നിന്ന് ഒാഫിസ് മാറ്റുന്നതോടെ വഴിക്കടവ്, കാളികാവ് പോലുള്ള ഭാഗങ്ങളിൽനിന്ന് വരുന്ന കർഷകർക്കും ഭൂരിഭാഗം ജീവനക്കാർക്കും ബുദ്ധിമുട്ടാവുമെന്ന ആശങ്കയുമുണ്ട്. യോജിച്ച വിളകൾ നടാനും കൃത്യമായ വളപ്രയോഗം നടത്താനുമാണ് കർഷകർ കൂടുതലും മണ്ണ് പരിശോധന കേന്ദ്രത്തെ ആശ്രയിക്കുന്നത്. കൂടാതെ പ്രോജക്ടുകൾക്ക് വേണ്ടി മണ്ണ് പരിശോധിക്കാൻ നിരവധി വിദ്യാർഥികളും ഇവിടെയെത്താറുണ്ട്്. കൃഷിഭവനുകളിലൂടെ ശേഖരിക്കുന്ന മണ്ണുകളും ഇവിടെയാണ് പരിശോധിച്ച് നൽകുന്നത്. മണ്ണ് പരിശോധന കേന്ദ്രം മാറ്റാനുള്ള നിർദേശം ജില്ല പഞ്ചായത്തിെൻറ ഭാഗത്ത് നിന്ന് വന്നിട്ടുണ്ടെന്നും കൃഷി വകുപ്പിെൻറ അനുമതി ലഭിച്ചാലേ ഒാഫിസ് മാറ്റാനുള്ള നടപടി തുടങ്ങുകയുള്ളൂവെന്നും ജില്ല കൃഷി ഒാഫിസർ പി.ടി. ഗീത ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.