ന്യൂഡൽഹി: കേന്ദ്ര നയങ്ങൾമൂലം ജീവിതം പൊറുതിമുട്ടി എന്നാരോപിച്ച് ന്യായവില ഷോപ്പ് ഉടമകളുടെ അഖിലേന്ത്യ സംഘടന (എ.ഐ.എഫ്.പി.എസ്.ഡി.എഫ്) ജന്തർമന്തറിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി. ജീവിതച്ചെലവ് ഉയരുകയും ന്യായവില ഷോപ്പുകൾ നടത്താനുള്ള ചെലവേറുകയും ചെയ്ത സാഹചര്യത്തിൽ ലാഭവിഹിതത്തിൽ കിലോക്ക് 20 പൈസയുടെ വർധന വരുത്തിയത് ക്രൂരമായ തമാശയാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ പ്രഹ്ലാദ് മോദി പറഞ്ഞു. ബാനറുകളും മുദ്രാവാക്യങ്ങളുമുയർത്തിയായിരുന്നു സമരം. തങ്ങളുടെ ആവശ്യങ്ങളടങ്ങുന്ന നിവേദനം പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുമെന്ന് പ്രഹ്ലാദ് മോദി പറഞ്ഞു. ലോക്സഭ സ്പീക്കർ ഓം ബിർലയെക്കണ്ട് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് സംഘടന ജനറൽ സെക്രട്ടറി ബിശ്വംഭർ ബസു പറഞ്ഞു. പശ്ചിമ ബംഗാൾ മാതൃകയിൽ സൗജന്യ റേഷൻ വിതരണം രാജ്യമാകെ നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സമരത്തിൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കേരളത്തിൽനിന്ന് നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു. കേരള ഹൗസിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ചിന് ആന്റോ ആന്‍റണി എം.പി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂരിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. എം.പിമാരായ എം.കെ. രാഘവൻ, എൻ.കെ. പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, തോമസ് ചാഴികാടൻ, അടൂർ പ്രകാശ്, ജെബി മേത്തർ, ഡീൻ കുര്യാക്കോസ്, സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.