ക​ട​ൽ​േ​ക്ഷാ​ഭ​ത്തി​ൽ ത​ക​ർ​ന്ന പൊ​ന്നാ​നി അ​ലി​യാ​ർ പ​ള്ളി​ക്ക്​ സ​മീ​പം കു​ണ്ടു​ങ്ങ​ൽ സ​മ​ദി​െൻറ വീ​ട്ടി​ൽനി​ന്ന് മ​ത്സ്യ ബ​ന്ധ​ന സാ​മ​ഗ്രി​ക​ൾ തൊ​ട്ട​ടു​ത്ത മ​ദ്്റസ​യി​ലേ​ക്ക്​ മാ​റ്റു​ന്ന വീ​ട്ടു​കാ​രും അ​യ​ൽ​ക്കാ​രും

പൊന്നാനിയിൽ കടൽ ശാന്തം; തീരം അശാന്തം

പൊ​ന്നാ​നി: മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ പൊ​ന്നാ​നി താ​ലൂ​ക്കി​ലെ തീ​ര​മേ​ഖ​ല​യി​ൽ സ​ർ​വ​നാ​ശം വി​ത​ച്ച ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ഞാ​യ​റാ​ഴ്ച നേ​രി​യ ശ​മ​നം. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച തി​ര​മാ​ല​യി​ൽ വ​ലി​യ തോ​തി​ലു​ള്ള ന​ഷ്​​ട​മാ​ണ് തീ​ര​ത്തു​ണ്ടാ​യ​ത്. പൊ​ന്നാ​നി അ​ഴീ​ക്ക​ൽ ലൈ​റ്റ് ഹൗ​സ് മു​ത​ൽ തൃ​ശൂ​ർ ജി​ല്ല അ​തി​ർ​ത്തി​യാ​യ കാ​പ്പി​രി​ക്കാ​ട് വ​രെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളാ​ണ് നാ​ശ​ത്തി​െൻറ വ​ക്കി​ൽ. ഇ​രു​പ​തോ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 80 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. വീ​ടു​ക​ൾ​ക്ക​ക​ത്ത് ഇ​പ്പോ​ഴും ച​ളി​യും വെ​ള്ള​വും കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. തി​ര​മാ​ല എ​ത്തി​യ​തി​ന് പു​റ​മെ മ​ഴ വി​ട്ടൊ​ഴി​യാ​ത്ത​തി​നാ​ൽ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടി​ന് കു​റ​വി​ല്ല. ഇ​തി​ന് പു​റ​മെ ച​ളി കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് വീ​ട്ടു​കാ​ർ. മ​ഴ പൂ​ർ​ണ​മാ​യും ശ​മി​ച്ചാ​ൽ മാ​ത്ര​മേ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ റോ​ഡു​ക​ളി​ലു​ൾ​പ്പെ​ടെ​യു​ള്ള വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​വൂ.

നി​ല​വി​ൽ നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 205 കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ക​ട​ലാ​ക്ര​മ​ണം പൂ​ർ​ണ​മാ​യും ശ​മി​ച്ചാ​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ർ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വീ​ടു​ക​ൾ കൂ​ടു​ത​ലും താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്. ഈ ​കു​ടും​ബ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഉ​ട​ൻ ന​ട​ത്തി ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ത​ഹ​സി​ൽ​ദാ​ർ ടി.​എ​ൻ. വി​ജ​യ​ൻ പ​റ​ഞ്ഞു.

പാ​തി ത​ക​ർ​ന്ന വീ​ടു​ക​ളി​ലു​ള്ള​വ​രെ​ല്ലാം വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ മീ​റ്റ​റു​ക​ളോ​ളം ക​ര​ഭാ​ഗ​മാ​ണ് ക​ട​ലെ​ടു​ത്ത​ത്. അ​തേ​സ​മ​യം, ലോ​ക്ഡൗ​ണും വ​രാ​നി​രി​ക്കു​ന്ന ട്രോ​ളി​ങ് നി​രോ​ധ​ന​വും മൂ​ലം തീ​ര​ദേ​ശ മേ​ഖ​ല പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

Tags:    
News Summary - Sea calm at Ponnani; The coast is turbulent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.