കരുവാരകുണ്ട്: രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരപദവി നേടിയ സഫ ഫെബിന് പ്ലസ് ടു പരീക്ഷയിൽ അഭിമാന വിജയം. സയൻസ് ഗ്രൂപ്പിൽ 1183 മാർക്കോടെ 98.5 ശതമാനം വാങ്ങിയ ഈ മിടുക്കി മുഴുവൻ വിഷയത്തിലും എ പ്ലസും വാരിക്കൂട്ടി.
കുട്ടത്തി ഒടാല കുഞ്ഞിമുഹമ്മദിെൻറ മകളായ സഫ ഫെബിൻ കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ വർഷം സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ രാഹുൽ ഗാന്ധി തെൻറ പ്രസംഗം പരിഭാഷപ്പെടുത്താൻ വിദ്യാർഥികളിൽനിന്ന് ഒരാളെ ക്ഷണിച്ചപ്പോൾ വേദിയിലേക്ക് സധൈര്യം കയറിച്ചെല്ലുകയും 15 മിനിറ്റ് നീണ്ട ഇംഗ്ലീഷ് പ്രസംഗം ലളിതമായി ഭാഷാന്തരം നടത്തി ദേശാന്തര ശ്രദ്ധ നേടിയിരുന്നു സഫ ഫെബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.