കീ​ഴു​പ​റ​മ്പ് പി​ച്ച​മ​ണ്ണ് കു​ള​ത്തി​ൽ ച​ത്തു​പൊ​ങ്ങി​യ മീ​നു​ക​ൾ

കുളത്തിൽ വിഷം കലക്കി; മീനുകൾ ചത്തുപൊങ്ങി

കീഴുപറമ്പ്: പിച്ചമണ്ണ് പഞ്ചായത്ത് കുളത്തിൽ വിഷം കലക്കി മീൻ പിടിക്കാൻ ശ്രമം. നിരവധി മീനുകൾ ചത്തുപൊങ്ങി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഉപയോഗിക്കുന്ന കുളത്തിൽ തിങ്കളാഴ്ച രാത്രിയാണ് സാമൂഹിക വിരുദ്ധർ വിഷം കലക്കി മീൻ പിടിച്ചത്. കുറച്ചു മീനുകൾ ഇവർ കൊണ്ടുപോയിട്ടുണ്ട്. ബാക്കി വരുന്ന മീനുകളാണ് ചൊവ്വാഴ്ച രാവിലെ കുളത്തിൽ പൊങ്ങിയത്.

വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോൾ വിഷം കലക്കിയതാണെന്ന് മനസ്സിലായി. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അരീക്കോട് പൊലീസിൽ നാട്ടുകാർ പരാതി നൽകി. 

Tags:    
News Summary - pool was poisoned; fish dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.