മുഹമ്മദ് അൻഷിഫ് ഷാനും അബുവും

പാട്ടക്കരിമ്പ് വന്യമൃഗ വേട്ട: പ്രതികളെ കസ്​റ്റഡിയിലെടുത്ത് തെളിവെടുപ്പ്​ നടത്തി

പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് വന്യമൃഗ വേട്ട കേസിലെ പ്രതികളെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്​ നടത്തി.

ചക്കിക്കുഴി ഫോറസ്​റ്റ്​ സ്​​റ്റേഷൻ പരിധിയിലെ പുഴുത്തുറ്റി മലവാരം പൂപ്പാതിരി പാറ സർക്കാർ വനത്തിൽ ആഗസ്​റ്റ്​ എട്ടിനാണ് ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി മാംസം ശേഖരിച്ചത്.

കേസിലെ ഒന്നാം പ്രതി കവമുക്കട്ട പുഞ്ച സ്വദേശി പുല്ലാര വീട്ടിൽ അബു എന്ന നാണിപ്പ (44), മൂന്നാം പ്രതി തലക്കോട്ടുപുറം മുഹമ്മദ് അൻഷിഫ് ഷാൻ (23) എന്നിവരെയാണ് പൂക്കോട്ടുംപാടം എസ്​.എച്ച്​.ഒ പി. വിഷ്ണുവി​െൻറ നിർദേശപ്രകാരം എസ്.ഐ രാജേഷ് ആയോടൻ കസ്​റ്റഡിയിൽ വാങ്ങിയത്.

അനധികൃതമായി തോക്ക് കൈവശം വെച്ചതിന് ആയുധ നിയമപ്രകാരം ​െപാലീസ് കേസ്​ രജിസ്​റ്റർ ചെയ്തിരുന്നു. അബുവാണ് കാട്ടുപോത്തിനെ വെടിവെച്ചത്. തുടർന്ന് അൻഷിഫിനെ തോക്ക് ഏൽപിച്ചു. അൻഷിഫ് തോക്ക്​ ഒളിപ്പിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.