ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നപ്പോൾ
പൊന്നാനി: മഴ കനത്തതോടെ ബിയ്യം റെഗുലേറ്ററിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് മൂലം ഷട്ടറുകൾ തുറന്നു. ശക്തമായ മഴ കാരണം റെഗുലേറ്ററിന്റെ തുറന്ന വയറുകൾക്ക് മുകളിലൂടെ വെള്ളം മറുഭാഗത്തേക്ക് എത്തിയതോടെയാണ് രണ്ട് ഷട്ടറുകൾ അടിയന്തരമായി തുറന്നത്. ഒമ്പത് സെന്റീമീറ്റർ ഉയരത്തിൽ ജലവിതാനം ഉയർന്നതോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. റെഗുലേറ്ററിലെ രണ്ടാമത്തെയും പത്താമത്തെയും ഷട്ടറുകളാണ് ഉയർത്തിയത്.
റെഗുലേറ്ററിന്റെ കിഴക്കുഭാഗത്തെ കോൾ മേഖലയിൽ മഴയെത്തുടർന്ന് ജലവിതാനം ഉയർന്നിരുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം ബിയ്യം പുഴ വഴി കടലിലേക്ക് ഒഴുക്കിവിട്ടത്. ദിവസങ്ങളായി തുടരുന്ന മഴയിൽ റെഗുലേറ്ററിന്റെ കിഴക്ക് ഭാഗത്തെ കോൾനിലങ്ങളിൽ വെള്ളം ഉയരുകയും കൃഷി ഭീഷണിയിലാവുകയും ചെയ്തു. മഴയുടെ വർധനവിനനുസരിച്ച് കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എൻജിനീയർ അറിയിച്ചു. കാഞ്ഞിരമുക്ക് പുഴയുടെ ഇരുവശത്തുമുള്ള കുടുംബങ്ങൾക്ക് ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി ജാഗ്രത നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.