പൊന്നാനി പാലപ്പെട്ടിയിൽ കടലാക്രമണത്തിൽ തകർന്ന ഖബർസ്​ഥാൻ

പാലപ്പെട്ടിയിൽ കടൽക്ഷോഭം: ഖബറുകൾ കടലെടുത്തു -VIDEO

പാലപ്പെട്ടി (പൊന്നാനി): കടലാക്രമണം രൂക്ഷമായ പൊന്നാനി പാലപ്പെട്ടിയിൽ ഖബർസ്​ഥാനിൽ വെള്ളം കയറി ഖബറുകൾ തകർന്നു. പാലപ്പെട്ടി അജ്മീർ നഗറിലെ ഖബർസ്ഥാനിലാണ്​ കടൽ വെള്ളം ഇരച്ചെത്തിയത്​. ഖബർസ്ഥാനിലെ രണ്ട് ഖബറുകൾ കടലെടുത്തു.

കരിങ്കല്ല്​ കൊണ്ടുള്ള കടൽഭിത്തി ഭേദിച്ചാണ് ഇവിടെ തിരമാലകൾ ആഞ്ഞടിക്കുന്നത്. പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദിൻ്റെ ഖബർസ്ഥാൻ വർഷങ്ങളായി കടലാക്രമണ ഭീഷണിയിലാണ്. ഇതേത്തുടർന്ന് രണ്ട് വർഷം മുമ്പ് ഇവിടെ കടൽഭിത്തിയും തീരദേശ റോഡും നിർമിച്ചിരുന്നു.

എന്നാൽ, രൂക്ഷമായ കടലാക്രമണത്തിൽ കൂറ്റൻ തിരമാലകൾ കടൽഭിത്തി തകർക്കുകയായിരുന്നു. കടലാക്രമണം തുടർന്നാൽ കൂടുതൽ ഖബറുകൾ തകരാൻ സാധ്യതയുണ്ട്​. 


Tags:    
News Summary - Sea rage in Palappetti: Graves were washed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.