പെരുമ്പടപ്പ്: പാലപ്പെട്ടിയിൽ സ്വകാര്യ ബസ് ജീവനക്കാരും സ്കൂൾ വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ ബസുടമകൾ പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചു.
പെരുമ്പടപ്പ് പൊലീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുന്നത് ബസ് ജീവനക്കാരൻ മൊബൈലിൽ പകർത്തിയതിനെച്ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും വ്യാഴാഴ്ച വൈകുന്നേരം പാലപ്പെട്ടി അമ്പലം സ്റ്റോപ്പിനുസമീപം സംഘർഷമുണ്ടായിരുന്നു. പൊന്നാനി-ചാവക്കാട് റൂട്ടിലെ മുബശ്ശിർ ബസിലെ ജീവനക്കാരനാണ് പാലപ്പെട്ടി അമ്പലം സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ മൊബൈലിലിൽ പകർത്തിയത്. ഇതേത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം ഒരുസംഘം വിദ്യാർഥികൾ ചേർന്ന് പാലപ്പെട്ടിയിൽ മുബശ്ശിർ ബസ് തടയുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തിയത് ചോദ്യം ചെയ്യുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ബസ് ജീവനക്കാർക്കും വിദ്യാർഥികൾക്കും പരിക്കേറ്റിരുന്നു. തുടർന്നാണ് പെരുമ്പടപ്പ് പൊലീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. യോഗത്തിൽ വിദ്യാർഥികൾ പങ്കെടുത്തിരുന്നില്ല.
ശനിയാഴ്ച വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കും. വെള്ളിയാഴ്ച നടന്ന പണിമുടക്കിനെത്തുടർന്ന് റൂട്ടിൽ പൊതു ജനം പെരുവഴിയിലായതിനെത്തുടർന്നാണ് പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.